കുവൈത്തില്‍ അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 75 പേര്‍, കൂടുതലും ഏഷ്യാക്കാർ.

  • 01/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷവുമായി താരതമര്യപ്പെടുത്തുമ്പോള്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2020ല്‍ ആകെ 90 പേരാണ് കുവൈത്തില്‍ ആത്മഹത്യ ചെയ്തത്. 

എന്നാല്‍, 2021 ജനുവരി മുതല്‍ നോക്കുമ്പോള്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതിനകം 75 ആയിട്ടുണ്ട്. 2020ലെ ഇതേകാലയളവിലെ കണക്ക് നോക്കുമ്പോള്‍ അഞ്ച് മാസത്തനിടെ ആത്മഹത്യ നിരക്ക് 50 ശതമാനമാണ് കൂടിയിട്ടുള്ളത്. 

രാജ്യത്ത് ആത്മഹത്യ കേസുകളുടെ എണ്ണത്തിൽ ഏഷ്യൻ സമൂഹമാണ് മുന്നില്‍. കൊവിഡ് മഹാമാരി പടരുന്നത് തുടങ്ങിയതോടെയാണ് ആത്മഹത്യ കൂടിയതെന്നാണ് വിലയിരുത്തല്‍. മഹാമാരി മൂലം സാമ്പത്തികമായും മാനസികമായും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കുന്നു.

Related News