കൊവിഡ് വാക്സിന്‍ ബോധവത്കരണ ക്യാമ്പയിനുമായി ഇന്ത്യന്‍ എംബസി.

  • 01/06/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് ഇന്ത്യന്‍ എംബസി. ക്യാമ്പയിന്‍റെ ഭാഗമായി ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവുമായി ചേര്‍ന്ന് ചര്‍ച്ചയും സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചര്‍ച്ചയില്‍ നിരവധി ഇന്ത്യക്കാര്‍ ഓൺലൈനായി പങ്കെടുത്തു. 

കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് വിവരിക്കുന്ന വീഡിയോ സന്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളിലാണ് സന്ദേശങ്ങള്‍ തയാറാക്കിയിട്ടുള്ളത്. 

14 ഇന്ത്യന്‍ ഭാഷകളിലായി ലഘുലേഖയും പുറത്തിറക്കി. കൊവിഡ് വാക്സിനെ കുറിച്ച് പല  വ്യാജ വാർത്തകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണ ക്യാമ്പയിന്‍ എംബസി ആരംഭിച്ചിരിക്കുന്നത്.

Related News