റെസ്റ്റോറന്റുകളുടെ പ്രവർത്തി സമയം നീട്ടരുതെന്ന് ആരോഗ്യ അധികൃതർ.

  • 01/06/2021

കുവൈറ്റ് സിറ്റി : വാണിജ്യ സമുച്ചയങ്ങളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം രാത്രി 11 വരെ നീട്ടരുതെന്ന് ആരോഗ്യ അധികൃതർ ഇപ്പോഴും ശുപാർശ ചെയ്യുന്നുവെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് പകർച്ചവ്യാധി സ്ഥിതി സുസ്ഥിരമാണെങ്കിലും ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനെതിരെ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വിവാഹങ്ങൾ നടത്തുന്നതും കൂട്ടംകൂടി ഒത്തുചേരുന്നതും തടയാൻ സർക്കാർ ശക്തമായ നിലപാടെടുക്കും, ഷീഷ  കഫേകൾ നിരീക്ഷിക്കുന്നതിനൊപ്പം രഹസ്യമായി ഉപഭോക്താക്കൾക്ക്  ഷീഷ എത്തിക്കുന്നതും നിരീക്ഷിക്കുമെന്ന്  വൃത്തങ്ങൾ വ്യക്തമാക്കി.

Related News