കുവൈത്തിൽ മൂന്നാം ബാച്ച് ആസ്ട്രസെനഗ വാക്സിന്‍ വൈകിയത് ഡോക്യൂമെന്റസ് പൂർണ്ണമല്ലാത്തതിനാൽ

  • 01/06/2021

കുവൈത്ത് സിറ്റി: മൂന്നാം ബാച്ച് ഓക്സ്ഫഡ് ആസ്ട്രനെനഗ വാക്സിന്‍ രാജ്യത്ത് എത്തുന്നതില്‍ കാലതാമസമുണ്ടായത് ആവശ്യമായ ഒരു രേഖയില്ലാത്തിനാല്‍. ഒരു ബാച്ചിന് ആവശ്യമായ 88 പേജുള്ള രേഖകള്‍, അംഗീകാരപത്രങ്ങൾ, ലബോറട്ടറി പരിശോധനാ ഫലങ്ങൾ എന്നിവ രാജ്യത്ത് എത്തിച്ചേർന്നെങ്കിലും വാക്സിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ഡോക്യൂമെന്റസ് എത്തിയിരുന്നില്ല. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനായി ഏകദേശം നാല് ലക്ഷത്തോളം ആളുകളാണ് കുവൈത്തിൽ കാത്തിരിക്കുന്നത് .

ആസ്ട്രനെഗനയുമായി ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമായതാണ് എന്ന് ഉറപ്പിക്കുന്ന രേഖയാണ് എത്താതിരുന്നത്. ഗുണനിലവാരവുമായി ബന്ധപ്പെട്ട രേഖ അയക്കാന്‍ വൈകിയത് സംബന്ധിച്ച് ആസ്ട്രനെനഗ കമ്പനി ഇന്നലെ ഇ- മെയില്‍ അയച്ചതായും, ബ്രിട്ടണില്‍ വാക്സിന്‍റെ സ്വതന്ത്ര പരിശോധന നടത്തുന്നുണ്ടെന്നും മെയിലില്‍ വിശദീകരിച്ചു. മേഖലയ്ക്കായി ദുബൈയില്‍ ആസ്ട്രസെനഗയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം കുവൈത്തില്‍ 40 ജീവനക്കാരുള്ള ഓഫീസുമുണ്ട്.

ആസ്ട്രസെനഗയുടെ ആദ്യ ബാച്ച് ഫെബ്രുവരിയിൽ ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 200,000 ഡോസുകൾ എത്തി, തുടർന്ന് ഏപ്രിലിൽ റഷ്യയിൽ നിന്നുള്ള രണ്ടാമത്തെ ബാച്ച്, 127,000 ഡോസുകളും, മൂന്നാമത്തെ ബാച്ച് ഏകദേശം 400,000 ഡോസുകൾ റഷ്യയിൽ നിന്നും  ഇറക്കുമതി ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News