കുവൈത്തിൽ 93 ഇന്ത്യക്കാരുൾപ്പടെ 242പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 4619 ആയി, ഒരു ഇന്ത്യക്കാരനുൾപ്പടെ 3 മരണം.

  • 02/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 242 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 93 പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4619 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 34 വയസ്സുള്ള ഒരു ഇന്ത്യൻ പൗരനടക്കം 3 പേർ മരിച്ചു .ഇതുവരെ 33 കോവിഡ് 19 മരണം രേഖപ്പെടുത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 213 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1389 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില് അല് സബാ അറിയിച്ചു.

Related News