ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

  • 01/06/2021

കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രിസഭ  നടപ്പിലാക്കിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്.പ്രതിദിന കൊറോണ കേസുകള്‍ ആയിരത്തിന് മുകളില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സാമൂഹ്യ ജീവിതം സുരക്ഷിതമാക്കുന്നതിന്  എല്ലാ വിഭാഗത്തിനും ചുമതലയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

ജനജീവിതം സാധാരണനിലയിലേക്ക് വരികയാണെങ്കിലും ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകരോട് സഹകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് പ്രോട്ടോകാള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്നും വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളിലും ഭക്ഷണ ശാലകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

Related News