ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ കുത്തിവയ്പ്പ് വൈകുമെന്ന് സൂചന

  • 01/06/2021

കുവൈത്ത് സിറ്റി : വാക്‌സിൻ നിർമാതാക്കളായ ഓക്‌സ്‌ഫോർഡ് അസ്ട്രാസെനെക്കയുമായി നിരന്തരമായി ബന്ധപ്പെട്ട് വരികയാണെന്നും രാജ്യത്തിന് ആവശ്യമായ ഡോസുകള്‍ ഉടന്‍ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.വാക്സിന്‍ നിര്‍മ്മാതാക്കളുമായും പ്രാദേശിക ഏജന്റുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്നും അടുത്താഴ്ചക്കുള്ളില്‍ നിലവിലെ  പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വാക്സിന്‍ ഇറക്കുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.  ഇന്നലെ എത്തേണ്ടിയിരുന്ന വാക്സിന്‍ സാങ്കേതിക കാരണങ്ങളാല്‍   തടസ്സപ്പെട്ടതിനെ  തുടര്‍ന്ന് ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മുന്നാം ബാച്ച് വൈകിയിരുന്നു. ര​ണ്ട്​ ബാ​ച്ചു​ക​ൾ​ക്കു​ശേ​ഷം മൂ​ന്നാം ബാ​ച്ച്​ വ​രാ​ൻ വൈ​കി​യ​താണ് ഇപ്പോയത്തെ​ പ്ര​തി​സ​ന്ധിക്ക് കാരണം.   

രാജ്യത്ത് നാല് ലക്ഷത്തിലേറെ ആളുകള്‍ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീകരിച്ചതായാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സിന്‍റെ ല​ഭ്യ​ത​ക്കു​റ​വ്​ കാ​ര​ണം ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് നല്‍കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ആ​വ​ശ്യ​പ്പെട്ടു. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ അ​നി​യ​ന്ത്രി​ത​മാ​യി നീ​ളു​ന്ന​ത്​ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രി​ൽ കടുത്ത ആ​ശ​ങ്കയാണ് സൃഷ്ടിക്കുന്നത്. . 

Related News