എയർ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവൻ തിരികെ വിളിക്കണം: ഡെൽഹി ഹൈകോടതി

  • 01/06/2021

ന്യൂഡൽഹി: എയർ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവൻ തിരികെ വിളിക്കണമെന്ന്​ ഡൽഹി ഹൈകോടതി. കഴിഞ്ഞ വർഷം ആഗസ്​റ്റ്​​ 13ന്​ എയർ ഇന്ത്യ പുറത്താക്കിയ 40 പൈലറ്റുമാരുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

പൈലറ്റുമാരെ തിരികെയെടുക്കുന്നതോടൊപ്പം ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും പുനഃസ്​ഥാപിക്കണമെന്നും ജസ്​റ്റിസ്​ ജ്യോതി സിങ്​ ഉത്തരവിട്ടു.

ജോലിയിലുണ്ടായിരുന്ന പൈലറ്റുമാർക്ക്​ ലഭിച്ചിരുന്ന ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും അനുസൃതമായ വേതനം മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 

Related News