ജൂൺ അവസാനത്തിൽ കുവൈറ്റ് എയർപോർട്ട് തുറന്നേക്കുമെന്ന് സൂചനകൾ.

  • 01/06/2021

കുവൈറ്റ് സിറ്റി :  രാജ്യത്ത് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ  എണ്ണം ദ്രുതഗതയിൽ പുരഗോമിക്കുന്നതിനാൽ യാത്ര നിരോധനം അടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ജൂൺ  അവസാനത്തോടെ വിമാനത്താവളം ക്രമേണ പൂർണ്ണ തോതിൽ തുറക്കുമെന്നാണ് സൂചനകൾ. 


ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ കോവിഡുമായുള്ള പോരാട്ടത്തിൽ നിർണ്ണായക ഘട്ടമാണെന്നും വരും മാസങ്ങളിൽ ഭൂരിഭാഗം ജനങ്ങൾക്കും  വാക്സിൻ  നൽകുന്നതോടെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുമെന്നാണ് കരുതപ്പെടുന്നതെന്നും അധികൃതർ വെളിപ്പെടുത്തി. കുവൈത്ത്‌ അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ച യാത്രികരെ മാത്രമേ പ്രവേശിക്കുവാൻ  അനുവദിക്കുകയുള്ളൂ. അതിനിടെ അംഗീകൃത വാക്സിൻ സ്വീകരിക്കാത്ത യാത്രികർക്ക് കുവൈത്തിൽ എത്തിയ ശേഷം ഒരു ഡോസ് വാക്സിൻ നൽകുവാനും ആലോചനയുണ്ട്

Related News