കൊവിഡ് പോരാട്ടത്തിനായികുവൈത്ത് ചിലവഴിച്ചത് കോടികള്‍.

  • 02/06/2021

കുവൈത്ത് സിറ്റി: കൊവിഡ് പോരാട്ടത്തിന് സര്‍ക്കാരിനെ സഹായിക്കുന്നതിനായി രൂപീകരിച്ച താത്കാലിക ഫണ്ടിലേക്കുള്ള സംഭവാനകള്‍ 68.9 ദശലക്ഷം ദിനാറായി. കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ അങ്ങനെ എല്ലാവരില്‍ നിന്നുമായി ലഭിച്ച സംഭാവനകളാണ് ഇത്. 

ആകെ തുകയില്‍ ഇതുവരെ 54 ദശലക്ഷം ദിനാർ ചെലവായിട്ടുണ്ട്. 14.9 ദശലക്ഷമാണ് ബാക്കിയുള്ളത്. എട്ട് പ്രധാന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് 46.2 ദശലക്ഷം ദിനാറും നല്‍കിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മറ്റുമായി 8.7 ദശലക്ഷം ദിനാറുകള്‍ ചെലവഴിച്ചു. 

മരുന്നുകളുടെ വിതരണത്തിനായി 13.1 ദശലക്ഷം ദിനാർ, മാസ്ക്കുകള്‍, ഗ്ലൗസുകള്‍, സ്റ്റെറിലൈസറുകള്‍ എന്നിവയുടെ വിതരണത്തിനായി 4.1 ദശലക്ഷം ദിനാറാണ് ചെലവായത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ ആവശ്യത്തിനായി എക്സിബിഷന്‍ ഹാള്‍ എടുക്കുന്നതിനായി 99,800 ദിനാര്‍ നല്‍കി. ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കുന്നതും ക്വാറന്‍റൈനുമെല്ലാം ആണ് പിന്നീട് വന്ന ചെലവുകള്‍.

Related News