'60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക്പെര്‍മിറ്റ് പുതുക്കണം'; മൂന്ന് നിര്‍ദേശങ്ങളുമായി കെസിസിഐ

  • 02/06/2021

കുവൈത്ത് സിറ്റി: അറുപത് വയസ് കഴിഞ്ഞ സര്‍വ്വകലാശാല സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന തീരുമാനം മാറ്റണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് ചേംബര്‍  ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതര്‍ മന്ത്രിസഭ ഫിനാന്‍സ് കമ്മിറ്റിയെ കണ്ടു. 

മാന്‍പവര്‍ അതോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള കെസിസിഐയുടെ വിശദീകരണത്തിന് ഫിനാന്‍സ് കമ്മിറ്റി ശ്രദ്ധകൊടുത്തതായാണ് വിവരങ്ങള്‍. മൂന്ന് നിര്‍ദേശങ്ങളും കെസിസിഐ മുന്നോട്ട് വച്ചിട്ടുണ്ട്. 

ആദ്യ തവണ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോള്‍ 1000-2000 കുവൈത്തി ദിനാറിന് ഇടയില്‍ ഫീസ് ഈടാക്കുന്നതാണ് ആദ്യ നിര്‍ദേശം. ഈ തീരുമാനം കൊണ്ട് ഗുണം ലഭിക്കുന്നവരില്‍ നിന്ന് വാര്‍ഷിക ഫീസ് ഈടാക്കുന്നതാണ് രണ്ടാമത്. ആരോഗ്യ ഇൻഷുറന്‍സ് എടുപ്പിക്കണം എന്നത് മൂന്നാമത്തെ നിര്‍ദേശമാണ്.

Related News