കുവൈത്തിലെ ആഭ്യന്തര പണപ്പെരുപ്പം ഏപ്രിലില്‍ 3.12 ശതമാനം ഉയര്‍ന്നു

  • 02/06/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പം) ഏപ്രിൽ മാസത്തിൽ 3.12 ശതമാനം വർധിച്ചതായി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കുകൾ. പണപ്പെരുപ്പത്തെ ബാധിക്കുന്ന ചില സൂചികകളുടെ വിലയിലുണ്ടായ കുറവ് മൂലം കഴിഞ്ഞ ഏപ്രിലില്‍ കുവൈത്തിലെ പണപ്പെരുപ്പം 0.17 ശതമാനം കുറഞ്ഞിരുന്നു. 

അതേസമയം, ആദ്യ ഗ്രൂപ്പിന്‍റെ ( ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും) സൂചിക 2020ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രിലില്‍ 10.7 ശതമാനമായി ഉയര്‍ന്നു. രണ്ടാമത്തെ ഗ്രൂപ്പിന്റെ (സിഗരറ്റ്, പുകയില) വില സൂചിക 0.15 ശതമാനം വർധിച്ചിട്ടുണ്ട്. ആറാം ഗ്രൂപ്പില്‍ (ആരോഗ്യം) ഉയര്‍ന്നത് 2.09 ശതമാനമാണ്. 

Related News