കോവിഡ് ചികിത്സക്ക് ഇനി സോട്രോവിമാബ് ; അനുമതി നൽകാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 02/06/2021

കുവൈറ്റ് സിറ്റി :  കൊറോണ വൈറസ് രോഗത്തിന് ഒരു പുതിയ ചികിത്സാ മാർഗ്ഗം ചേർത്തുകൊണ്ട് കോവിഡിന്റെ  മിതമായ ചികിത്സയ്ക്ക് സോട്രോഫിമാവിന്റെ അടിയന്തിര ഉപയോഗത്തിനായി ലൈസൻസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. 

സോട്രോഫിമാബ് ഒരു മോണോക്ലോണൽ ആന്റിബോഡി മരുന്നാണെന്നും 12 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിലും കുട്ടികളിലും, കുറഞ്ഞത് 40 കിലോഗ്രാം ഭാരമുള്ളവരിലും കൊറോണ കേസുകൾ മിതമായ അളവിൽ ചികിത്സിക്കാൻ ഉപയോഗിക്കുമെന്ന്  ഡ്രഗ്  ആൻഡ് ഫുഡ് കൺട്രോളർ  അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുല്ല അൽ ബദർ പറഞ്ഞു.

ആശുപത്രി പ്രവേശനമോ മരണമോ 85 ശതമാനം കുറക്കാനാകുമെന്ന്  സോട്രോവിമാബിന്റെ ക്ലിനിക്കൽ പഠനങ്ങൾ റിപ്പോർട്ട് ചെയ്‌തെന്നു  അൽ-ബദർ വിശദീകരിച്ചു, വൈറസിന്റെ സ്പൈക്കി പ്രോട്ടീനെതിരെ പ്രത്യേകമായി സംവിധാനം ചെയ്ത മോണോക്ലോണൽ ആന്റിബോഡിയായതിനാൽ  വൈറസിന്റെ അറ്റാച്ചുമെൻറും സെല്ലുകളിലേക്ക് പ്രവേശിക്കുന്നതും തടയുന്നതിന് കഴിയും. 

യുണൈറ്റഡ് അറബ് എമിറേറ്റ്സിന് ശേഷം ആഗോളതലത്തിൽ ഈ മരുന്നിന് ലൈസൻസ് നൽകുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈറ്റ് ,  റെഗുലേറ്ററി അധികാരികളുടെ അംഗീകാരങ്ങൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം കുവൈത്തിലെ രോഗികൾക്ക് ഈ മരുന്ന്  ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News