കുവൈത്തിനെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടന്‍; ടെലിഗ്രാഫ്.

  • 02/06/2021

കുവൈത്ത് സിറ്റി: കുവൈത്തിനെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടണ്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പകരാനുള്ള ഉയർന്ന അപകടസാധ്യതയെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെ ഉൾപ്പെടുത്താൻ യുണൈറ്റഡ് കിംഗ്ഡം പോകുകയാണെന്ന് ബ്രിട്ടീഷ് ടെലിഗ്രാഫ് പത്രം വെളിപ്പെടുത്തി. 

ബ്രിട്ടണില്‍ എത്തുന്ന യാത്രക്കാരെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇതോടെ 11 രാത്രികള്‍ ഹോട്ടലില്‍ ക്വാറന്‍റീനില്‍ കഴിയണം. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 11 രാത്രികള്‍ ഹോട്ടലില്‍ കഴിയേണ്ടതിന്‍റെ തുക മുന്‍കൂറായി അടയ്ക്കേണ്ടി വരും. ഏകേദശം 745 കുവൈത്തി ദിനാറാണ് ഇത്തരത്തില്‍ ചെലവ് വരുക. കൂടാതെ പിസിആര്‍ ടെസ്റ്റുകളും നടത്തേണ്ടി വരും.

Related News