കൊവാക്സ് രാജ്യങ്ങളുടെ വാക്സിനേഷന്‍; 40 ദശലക്ഷം ഡോളര്‍ നല്‍കാന്‍ കുവൈത്ത്.

  • 03/06/2021

കുവൈത്ത് സിറ്റി: ഇടത്തരം  വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിൻ നൽകാനുള്ള “ഗവി കോവാക്സ്” സംരംഭത്തിന്  40 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് കുവൈത്ത്. 
മഹാമാരിയെ തോല്‍പ്പിക്കുന്നതിനായി രാജ്യാന്തര സമൂഹം ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഗ്ലോബല്‍ അലെയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ ഉച്ചകോടിയില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ പ്രതിനിധിയായ വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍ സബാഹ് പറഞ്ഞു. 

ആഗോള ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്കായി കുവൈത്ത് ഇതിനകം 287.4 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഗുരുതരമല്ലാത്ത കൊവിഡ് കേസുകള്‍ക്ക് സോട്രോവിമാബ് മരുന്ന് ഉപയോഗിക്കാനുള്ള അനുമതി ആരോഗ്യ മന്ത്രാലയം നല്‍കി. മുതിര്‍ന്നവരിലും 12 വയസില്‍ കൂടുതലുള്ള കുട്ടികള്‍ക്കും മരുന്ന് നല്‍കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.

Related News