സോട്രോവിമോബ് ആന്റിബോഡി ചികിൽസക്ക് അനുമതി നല്‍കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

  • 03/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ഏറ്റവും പുതിയ കോവിഡ് ചികിൽസാ രീതിയായ സോട്രോവിമോബ് ആന്റിബോഡി ചികിൽസക്ക്   അനുമതി നല്‍കി. വൈറസ്‌  ബാധിച്ച  രോഗികള്‍ക്കാണ്  സ്റ്റോറോവിമാബ് (7831-വിഐആർ) മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചു. 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പുതിയ മരുന്ന് ഉപയോഗിക്കും. 

രോഗികളിൽ പരീക്ഷിച്ച്​ വിജകരമാണെന്ന്​ ഉറപ്പുവരുത്തിയ ശേഷമാണ്​ വിതരണമെന്നും  ആഗോള തലത്തില്‍ സോട്രോവിമോബിന്‍റെ ഉപയോഗം മൂലം കോവിഡ്  രോഗികള്‍ ഗുരുതരാവസ്ഥയിലെത്തുന്നത് തടയുവാനും മരണനിരക്ക് 85 ശതമാനത്തോളം കുറക്കുവാനും സാധിച്ചിട്ടുണ്ടെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിച്ചതായി ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ യു എ ഇയും സമാനമായ ചികത്സക്ക് അനുമതി നല്‍കിയിരുന്നു. മോണോ​േക്ലാണൽ ആൻറി ​ബോഡിയാണ്​ സോ​ട്രോവിമാബ്.​. കോവിഡി​െൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന്​ ഉപകാരപ്പെടുമെന്ന്​ കരുതുന്നു. ഇന്ത്യൻ വകഭേദങ്ങൾക്ക് ഇത് ഫലപ്രദമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്നതാണ് മോണോക്ലോണൽ ആന്റിബോഡി.

Related News