ഫൈസർ വാക്സിന്‍റെ ഇരുപതാമത്തെ ബാച്ച് ഞായറാഴ്ച എത്തിച്ചേരും

  • 03/06/2021

കുവൈത്ത് സിറ്റി : ഫൈസർ വാക്സിന്‍റെ ഇരുപതാമത്തെ ബാച്ച്   ഞായറാഴ്ച എത്തിച്ചേരുമെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസ് കാര്‍ഗോ സര്‍വീസ് വഴിയാണ് ഫൈസർ വാക്സിന്‍ രാജ്യത്തേക്ക് എത്തിക്കുന്നത്. വാക്സിനേഷൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഇരുപത് ലക്ഷത്തിലേറെ ആളുകള്‍ ഇതുവരെയായി വാക്സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ഫൈസര്‍, ഓക്‌സ്ഫഡ് ആസ്‌ട്രെസെനിക്ക വാക്‌സിനുകളാണ് നല്‍കുന്നത്.ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ വാക്‌സിനുകള്‍ കൂടി എത്തിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഷിപ്പ്‌മെന്റ് ഇതുവരെയായി നടന്നിട്ടില്ല. 

സെപ്റ്റംബർ മാസത്തോടെ 30 ലക്ഷം പേർക്ക് വാക്‌സിൻ നൽകി സാമൂഹിക പ്രതിരോധം നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. അതിനിടെ വാക്സിനേഷന്‍ തോത് വര്‍ദ്ധിക്കുന്നതും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്നതും ആശ്വാസകരമായ വാര്‍ത്തയാണെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. വാക്സിനേഷനായി ഇനിയും രജിസ്റ്റർ ചെയ്യാത്തവര്‍ എത്രയും വേഗം ആരോഗ്യവകുപ്പിന്റെ വാക്സിനേഷൻ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. 

Related News