ശനിയാഴ്ച വിമാനത്താവളവത്തിലെ വൈദ്യുതി 15 മിനിറ്റ് നേരത്തേക്ക് നിലയ്ക്കും

  • 03/06/2021

കുവൈത്ത് സിറ്റി: അടുത്ത ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി നിലയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ അഞ്ചിന് വൈദ്യുതി മന്ത്രാലയത്തിന്‍റെ സ്റ്റേഷനുകളും വിമാനത്താവളത്തിന്‍റെ വൈദ്യുതി ശൃംഖലയും തമ്മിലുള്ള വൈദ്യുതി വിതരണത്തിന്‍റെ ഉറവിടം മാറ്റും. ഇതിനായാണ് വൈദ്യുതി വിച്ഛേദിക്കുന്നത്. 

15 മിനിറ്റ് കൊണ്ട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സലാ അല്‍ ഫദാഗി ഔദ്യോഗിക കത്തില്‍ അറിയിച്ചു. 

യുപിഎസ് സംവിധാനം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് വൈദ്യുതി വിച്ഛേദിക്കുന്നത് കൊണ്ട് പ്രശ്നങ്ങള്‍ വരില്ല. എന്നാലും ബന്ധപ്പെട്ട വിഭാഗങ്ങളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related News