വർക്ക് പെർമിറ്റുകൾ നൽകാനും പുതുക്കാനും കൈമാറ്റം ചെയ്യാനും സാലറി സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല

  • 04/06/2021

കുവൈത്ത് സിറ്റി: പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളം കൈമാറുന്നതിനുള്ള സർട്ടിഫിക്കറ്റ്, തൊഴിലുടമകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നത് സംബന്ധിച്ചുള്ള തീരുമാനം നീട്ടിവെച്ചതായി മാന്‍പവര്‍ അതോറിറ്റി. 

മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൗസ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കൂടുതല്‍ അറിയിപ്പുകള്‍ വരുന്നത് വരെ സാലറി സര്‍ഫിക്കേറ്റ് ഇല്ലാതെ തന്നെ വർക്ക് പെർമിറ്റുകളുടെ വിതരണം, പുതുക്കൽ, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ തൊഴിലുടമകളെ അനുവദിച്ചിരിക്കുന്നതായി സര്‍ക്കുലറില്‍ പറയുന്നു.

Related News