കബദ് ഫാംഹൗസില്‍ വൈല്‍ഡ് പാര്‍ട്ടി; 40 പേര്‍ അറസ്റ്റില്‍

  • 04/06/2021

കുവൈത്ത് സിറ്റി: കബ്‌ദിലെ  ഫാം ഹൗസില്‍ വൈല്‍ഡ് പാര്‍ട്ടി നടത്തിയ 40 പേര്‍ അറസ്റ്റില്‍. യുവാക്കള്‍ സ്ത്രീകള്‍, ക്രോസ് ഡ്രെസ് ധരിച്ചവര്‍ ഉള്‍പ്പെടുള്ളവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള പൊതു സുരക്ഷാ വിഭാഗമാണ് റെയ്ഡ് നടത്തിയത്. 

ആരോഗ്യ നിയമങ്ങള്‍ക്ക് എതിരായാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കബദിലെ ഫാം ഹൗസുകളില്‍ ‘വൈൽഡ്’പാർട്ടികൾ നിയമവിരുദ്ധമായി സംഘടിപ്പിക്കുന്നുണ്ടെന്ന വിവരം നേരത്തെ സുരക്ഷാ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറസ്റ്റിലായവരെ നിയമനടപടികൾക്കായി മന്ത്രാലയത്തിന്റെ എത്തിക്‌സ് വകുപ്പിലേക്ക് റഫർ ചെയ്‌തു.

Related News