കുവൈത്തില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിച്ച് ഫ്രാന്‍സ്

  • 05/06/2021

കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിച്ച കുവൈത്തില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ച് ഫ്രാന്‍സ്. ജൂണ്‍ ഒമ്പത് മുതലാണ് അനുമതിയെന്ന് ഫ്രഞ്ച് എംബസി അറിയിച്ചു. രാജ്യങ്ങളുടെ ആരോഗ്യ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള പട്ടികയില്‍ കുവൈത്ത് ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളെയും ഓറഞ്ച് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

72 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് സര്‍ട്ടിഫിക്കേറ്റ് യാത്രക്കാര്‍ കൈയില്‍ കരുതിയാല്‍ മതിയാകും. ഗ്രീന്‍, ഓറഞ്ച്, റെഡ് എന്ന നിലയിലാണ് ഫ്രാന്‍സ് രാജ്യങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്

Related News