കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശച്ച വെബ്സൈറ്റുകള്‍ക്കെതിരെ നിയമനടപടി; റിപ്പോര്‍ട്ട് തള്ളി വാർത്താ-സാംസ്കാരിക വകുപ്പ് മന്ത്രി.

  • 05/06/2021

കുവൈത്ത് സിറ്റി: 2020ലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടുള്ള വിദേശ എംബസിയുടെ റിപ്പോര്‍ട്ട് വാർത്താ, സാംസ്കാരിക വകുപ്പ് മന്ത്രി അബ്‍ദുള്‍ റഹ്മാന്‍ അല്‍ മുത്തൈരി തള്ളി. കൊവിഡിനെ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ രീതിയെ വിമര്‍ശച്ച 70 വെബ്സൈറ്റുകള്‍ക്കെതിരെ നിയമനടപടികള്‍ക്കായി ശുപാര്‍ശ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇതുവരെ മന്ത്രാലയം ഒരു വെബ്സൈറ്റിനെയും നിയമനടപടിക്കായി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ഡോ. അബ്‍ദുള്‍ അസീസ് അല്‍ സഖാബി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. നിയമങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. 

വെബ്‌സൈറ്റുകൾ നടത്തിയേക്കാവുന്ന എല്ലാ ലംഘനങ്ങളും 2016ലെ നിയമ നമ്പര്‍ എട്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നത് സംബന്ധിച്ച് ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.  

കുവൈത്തിലെ യുഎസ് എംബസി 2020 ലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രാലയം 25 വെബ്‌സൈറ്റുകൾ അറ്റോർണി ജനറലിന് റഫർ ചെയ്തതായും അതില്‍ മിക്കതും കൊവിഡ് 19 കൈകാര്യം ചെയ്യുന്ന സർക്കാര്‍ രീതിയെ വിമര്‍ശിച്ചതിന് ആണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related News