കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു; നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുവാന്‍ ഒരുങ്ങി അധികൃതര്‍

  • 05/06/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കുവാന്‍ ഒരുങ്ങി അധികൃതര്‍. പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗതയും പ്രതിദിന കേസുകളുടെ കുറവും  കണക്കിലെടുത്താന് നിയന്ത്രണങ്ങളിൽ അയവ്  നല്കുവാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആലോചിക്കുന്നതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിനേഷനിലൂടെ പ്രതിരോധ ശേഷി കൈവരിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുവാനുള്ള ചര്‍ച്ചകളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയ മന്ത്രിസഭ യോഗത്തില്‍ റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ​യും വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം മാറ്റുവാന്‍ പരിഗണിച്ചിരുന്നുവെങ്കിലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കടുത്ത  എ​തി​ർ​പ്പ്​ അ​റി​യി​ച്ച​തിനെ തുടര്‍ന്ന് തീരുമാനം മാറ്റി വെക്കുകയായിരുന്നു. രാജ്യത്തെ കോവിഡ് അവസ്ഥകള്‍ വിലയിരുത്തിയ  ശേഷം  നി​ർ​ദേ​ശങ്ങള്‍  അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇ​പ്പോ​ൾ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര നി​യ​​​ന്ത്ര​ണ​മു​ള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കിയ കര്‍ശന നടപടികളെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് കുവൈത്തിലെ കച്ചവടക്കാര്‍. ചെ​റു​കി​ട വ്യാ​പാ​രി​ക​ളാ​ണ് ഇതില്‍ ഏറെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. വാടകയില്‍ ഇളവ് നല്‍കാത്തതും  ജോലിക്കാരുടെ കുറവും  വരവ് ചിലവുകള്‍ ഒത്തുപോകാത്തതും കാരണം വിദേശികളുടെ നൂറ് കണക്കിന് സ്ഥാപനങ്ങളാണ് കോവിഡ് കാലത്ത് മാത്രം  അടച്ച് പൂട്ടിയത്. 

അതിനിടെ ഓക്‌സ്‌ഫോർഡ് അസ്ട്രാസെനെക്ക വാക്‌സിൻ വരവുമായി ബന്ധപ്പെട്ട താമസം രാജ്യത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ മൂന്നാം ബാച്ചില്‍ നാല് ലക്ഷത്തോളം ഡോസുകള്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ട് പോവുകയാണ്. ആ​ദ്യ​ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ വൈ​കു​ന്ന​ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​രിക്കുന്നത്. ഒന്നാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിനുള്ളിലാണ് രണ്ടാം ഡോസ് നല്‍കേണ്ടത്. പുതുതായി ഓക്‌സ്‌ഫോർഡ് അസ്ട്രാസെനെക്ക വാക്‌സിൻ ആ​ർ​ക്കും ന​ൽ​കു​ന്നി​ല്ല. മൂന്നാം ബാച്ച് എത്തുന്നതോട് കൂടി നേരത്തെ ഒന്നാം ഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് നാല്‍കാണാവുമെന്ന് ആരോഗ്യ അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഫൈസല്‍ വാക്സിന്‍ ഷിപ്പ്മെന്‍റ് എല്ലാ ആഴ്ചയിലും എത്തുന്നതിനാല്‍ രാജ്യത്തെ  കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാണ് പോകുന്നത്. രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കി  കമ്മ്യൂണിറ്റി പ്രതിരോധ ശേഷി കൈവരിക്കുവാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. 

വിമാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിലും ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തേക്ക് വരുന്നത്. പതിനാറ് സ്ഥലങ്ങളിലേക്കുള്ള വിമാന യാത്രകള്‍ പുനരാംഭിക്കുവാന്‍ ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ വിമാന കമ്പിനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഡിജിസിഎ അധികൃതര്‍ അറിയിച്ചു.ഘട്ടം ഘട്ടമായാണ്  വ്യോമ ഗതാഗതം ആരംഭിക്കുക. വേനൽക്കാല അവധിദിനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി യൂറോപ്പിലേക്കും മറ്റ് വിവിധ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ തുടങ്ങുവാനാണ് സാധ്യതകള്‍. നിലവില്‍ ഡിജിസിഎ പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരമായി നിജപ്പെടുത്തിയതിനാല്‍ പരിമിതമായ വിമാനക്കമ്പനികൾ മാത്രമാണ് കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ജൂണ്‍ അവസാനത്തോടെ കുവൈത്ത് വിമാന താവളം പൂര്‍ണ്ണമായും  തുറക്കുന്നതിനും അതോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളോടെ ആയിരിക്കും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുകയെന്നുമാണ് സൂചനകള്‍. 

അതേസമയം ഇന്ത്യയടക്കം കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വ്യോമഗതാഗതം ആരംഭിക്കുന്നത് നീളുവാനാണ് സാധ്യതയെന്ന് ട്രാവല്‍ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. യാത്രക്കാരെ കൊണ്ടുവരുമ്പോള്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് നല്കിയിട്ടുണ്ട്. കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവു.കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് കുവൈത്തില്‍ എത്തിയ ശേഷം ഒരു ഡോസ് വാക്സിന്‍ നല്‍കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. 

പൊതു പാര്‍ക്കുകള്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം  ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതും ആശ്വാസത്തോടെയാണ് സ്വദേശികളും വിദേശികളും കാണുന്നത്. രാവിലെ 8 മണി മുതല്‍ രാത്രി 10 മണിവരെയാണ് പ്രവേശനം അനുവദിക്കുക. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരോഗ്യ സുരക്ഷാ മാനദന്ധങ്ങള്‍ അനുസരിച്ചു സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയാണ് പാര്‍ക്കുകളില്‍ പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് രാജ്യത്തെ പാർക്കുകളും ഗാർഡനുകളും അടച്ചത്. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ ഓരോന്നായി നീക്കി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് പതിയെ നടന്നടുക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം സിനിമ തിയേറ്ററുകൾ ചെറിയ പെരുന്നാള്‍  മുതൽ പൊതു ജനങ്ങള്‍ക്കായി  തുറന്ന് നല്കിയിരുന്നു. അതിനിടെ കുവൈത്തില്‍ മാസ്ക് ധരിക്കാത്തതിനുള്ള പിഴ തുക പകുതിയായി കുറച്ചു. 100 ദിനാറിൽനിന്ന് 50 ദിനാറായായാണ് കുറച്ചത്. 

Related News