ഡല്‍ഹി ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാര്‍ക്ക് വിലക്ക്

  • 06/06/2021



മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹിയിലെ ജി.ബി.പന്ത് ആശുപത്രി. നഴ്‌സിങ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നും അല്ലെങ്കില്‍ കനത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. 

രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നു മലയാളി നഴ്‌സുമാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

രണ്ടു വര്‍ഷമായി കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരില്‍ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്‌സുമാര്‍ പറഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയില്‍തന്നെയാണ് സംസാരിക്കുന്നതെന്നും നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടി.

Related News