പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് പഠനം നടക്കുന്നു; പ്രതീക്ഷയോടെ കുവൈറ്റ് പ്രവാസികൾ.

  • 06/06/2021

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ പുറപ്പെടുന്നതിനും എത്തുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനെ കുറിച്ച് അധികൃതര്‍ പഠിക്കുന്നു. ഈ മാസം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം കൂട്ടാനുള്ള സാധ്യതകളാണ് തെളിയുന്നത്. 

പല രാജ്യങ്ങളും തങ്ങളുടെ വിമാന ഗതാഗതം പുനരാരംഭിക്കുകയും എത്തിച്ചേരാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുമായി ഇത് സംബന്ധിച്ച് ഡിജിസിഎ നിരവധി തവണ ചര്‍ച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. 

10 ശതമാനം മുതല്‍ 30 ശതമാനം വരെ പ്രവര്‍ത്തനം കൂട്ടുന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. താമസ വിസയുള്ള വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് നിര്‍ദേശമുണ്ട്. 

കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍ക്കാകും പ്രവേശനം അനുവദിക്കുക. രാജ്യത്ത് എത്തി മൂന്ന് ദിവസത്തിനുള്ളില്‍ എടുക്കുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ യാത്രക്കാര്‍ക്ക് ക്വാറന്‍റൈനും ആവശ്യമുണ്ടാകില്ല. നിലവില്‍ രാജ്യത്ത് എത്തുന്ന കുവൈത്ത് പൗരനും ഇതേ നടപടിക്രമങ്ങളാണ് പാലിക്കുന്നത്.

Related News