കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ കുവൈത്ത് എയര്‍വേ‍യ്സ്.

  • 06/06/2021

കുവൈത്ത് സിറ്റി: ജോര്‍ജിയയിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി ഡിജിസിഎ. കുവൈത്ത് എയര്‍വേയ്സിനും ജസീറ എയര്‍വേയ്സിനുമാണ് അനുമതി നല്‍കിയിട്ടുള്ളത്. ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ വീതമാണ് ഉണ്ടാവുക. 

ജോര്‍ജിയയിലേക്കും സറജാവോയിലേക്കും യാത്ര ചെയ്യുന്നതിനായി പ്രീ ബുക്കിംഗ് എയര്‍ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വേനല്‍ക്കാല യാത്ര നടത്താനായി വിവിധ സ്ഥലങ്ങളിലേക്ക് അടുത്ത മാസത്തോടെ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് ഡിജിസിഎ പദ്ധതിയിടുന്നത്. 

സ്ഥലങ്ങള്‍ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും. ലോകമാകെയുള്ള കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രമാകും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുക.

Related News