ജനസംഖ്യയുടെ 60 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കി കുവൈത്ത്.

  • 06/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി നല്‍കിയ കൊവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം രണ്ടര ദശലക്ഷം കവിഞ്ഞു. ആകെ ജനസംഖ്യയുടെ 59.2 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

വാക്സിനേഷന്‍ നല്‍കാനായി വലിയ പരിശ്രമങ്ങളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം നടത്തുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. മിഷ്റഫിലെ കുവൈത്ത് വാക്സിനേഷന്‍ സെന്‍ററിനും വിവിധ ഗവര്‍ണറേറ്റുകളിലുള്ള കേന്ദ്രങ്ങള്‍ക്കും പിന്നാലെ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് കോസ്‍വേയില്‍ വാഹനത്തില്‍ വന്ന് വാക്സിന് എടുത്ത് പോകാവുന്ന സംവിധാനവും കുവൈത്ത് ആരംഭിച്ചിരുന്നു.  

വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ തോത് കൂട്ടി എത്രയും വേഗം ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുക എന്നുള്ളതാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.

Related News