ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി കുവൈറ്റ്.

  • 06/06/2021

കുവൈത്ത് സിറ്റി :  ലോകമെമ്പാടുമുള്ള 143 തലസ്ഥാനങ്ങളുടെ പട്ടികയിൽ കുവൈറ്റ്, ദോഹ സിറ്റികൾ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി ഒന്നാമതായി. നോർവീജിയൻ "ടൈം ആൻഡ് ഡേറ്റ് " വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം കുവൈറ്റിൽ 48 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന്  രേഖപ്പെടുത്തിയത് . 

റിയാദിൽ 45 ഉം ബാഗ്ദാദിൽ 42 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയപ്പോൾ അബ്ദലിയിലെയും ജഹ്‌റയിലെയും താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Related News