പുതിയ മാനദണ്ഡങ്ങൾ അനുസരിക്കാൻ അവസാന അവസരം; ട്വിറ്ററിന് നോട്ടീസ് അയച്ച് കേന്ദ്രം

  • 06/06/2021

ന്യൂഡെൽഹി: ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങൾ അനുസരിക്കാൻ അവസാന അവസരം നൽകി ട്വിറ്ററിന് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. ട്വിറ്ററിനെതിരെയുള്ള കടുത്ത നിലപാടിന്റെ ഭാഗമായി കേസെടുക്കാനാണ് ആലോചനയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. ട്വിറ്ററിന് നല്കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ഇലക്ട്രോണിക്സ് ആൻറ് ഐടി മന്ത്രാലയമാണ് പുതിയ മാനദണ്ഡങ്ങൾ അനുസരിക്കാൻ അവസാന അവസരം നൽകി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ മന്ത്രാലയത്തിൻറെ നോട്ടീസുകൾക്ക് ട്വിറ്റർ പ്രതികരണം നടത്തിയില്ല. ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നുവെന്നും കത്തിലുണ്ട്. പുതിയ മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മന്ത്രാലയത്തിന് വിവരങ്ങൾ നൽകാൻ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.

മറുപടി അനുസരിച്ചായിരിക്കും തുടർ മറുപടികൾ എന്നും നോട്ടീസിൽ കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്ത പക്ഷം ട്വിറ്ററിന് സോഷ്യൽ മീഡിയ എന്ന നിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമെന്നാണ് നോട്ടീസ് പറയുന്നത്.

Related News