കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാർക്ക് ഫീസ്

  • 06/06/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ ഡിജിസിഎയുടെ തീരുമാനം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് മര്‍സൗസ് അല്‍ ഖലീഫ് എംപി. 

പുറപ്പെടുന്നതിന് മൂന്ന് കുവൈത്തി ദിനാറും എത്തുന്നതിന് രണ്ട് കുവൈത്തി ദിനാറുമാണ് ജൂണ്‍ ഒന്ന് മുതല്‍ ഫീസ് ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് എംപി, പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിക്ക് മുന്നില്‍ വെച്ചത്. ഈ ഫീസ് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ബാധകമാണോയെന്ന് അദ്ദേഹം ചോദിച്ചു. 

അത്തരം ഫീസ് ചുമത്തപ്പെടുന്ന യാത്രക്കാര്‍ക്ക് അധിക സേവനങ്ങളുണ്ടോയെന്നുള്ളതാണ് പ്രധാന ചോദ്യങ്ങളില്‍ ഒന്ന്. ഇങ്ങനെ ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിയമ വകുപ്പുമായി കൂടിയാലോചിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ഒരു പകര്‍പ്പ് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Related News