കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാർക്ക് ഫീസ്; സര്‍ക്കുലര്‍ ഇറങ്ങി.

  • 06/06/2021

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാർക്കുള്ള  ഫീസ് ഈടാക്കുന്നത് സംബന്ധിച്ചുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഏവിയേഷന്‍റെ സര്‍ക്കുലര്‍ ഇറക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് മൂന്ന് ദിനാറും എത്തുന്നവര്‍ക്ക് രണ്ട് ദിനാറുമാണ് ഫീസ്, പുതിയ ഫീസ്  യാത്ര ടിക്കറ്റിൽ ഉൾപ്പെടുത്തും .

തീരുമാനം ഈ മാസം  മുതല്‍ നടപ്പാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക കൈമാറണമെന്ന് എല്ലാ എയര്‍ലൈന്‍സുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ എത്തിച്ചേരുന്ന എല്ലാ യാത്രക്കാരില്‍ നിന്നും ഇളവുകള്‍ ഒന്നും കൂടാതെ അഡ്മിസ്ട്രേഷന്‍ ഫീസ് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News