കോവിഡ് വാക്സിന്‍ എടുത്തവരില്‍ ആശുപത്രിവാസം വേണ്ടി വന്നത് ഏഴ് ശതമാനം പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ വൃത്തങ്ങൾ

  • 06/06/2021

കുവൈത്ത് സിറ്റി :  കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ  ഏഴ് ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന്  ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.വാക്‌സിനേഷന്‍ നടത്തിയവരില്‍ 93% ത്തിലധികം രോഗികളും ആശുപത്രികളിലും ഐസിയുവുകളിലും പ്രവേശിച്ചിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. കോവിഡ് വാക്‌സിനേഷന്‍ 100 ശതമാനം പ്രതിരോധശേഷി നല്‍കുന്നില്ലെങ്കിലും  പൂര്‍ണമായ വാക്‌സിനേഷന് ശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളില്‍ നിന്ന്  സംരക്ഷിക്കുന്നുതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വാക്‌സിനേഷന്‍ നടത്തിയവരില്‍ 93 ശതമാനം പേരും അണുബാധയില്‍ നിന്ന് സംരക്ഷിക്കപ്പെട്ടതായും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ നിരക്ക് 7 ശതമാനം മാത്രമാണെന്നും പഠന ഫലങ്ങള്‍ കാണിക്കുന്നുവെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തില്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

Related News