വിദേശത്തുനിന്ന് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റ് റെജിസ്ട്രേഷൻ ആരംഭിച്ച് മന്ത്രാലയം; റെജിസ്ട്രേഷൻ ചെയ്യേണ്ടതെങ്ങിനെ ?

  • 06/06/2021

കുവൈറ്റ് സിറ്റി : വിദേശത്തുനിന്ന് വാക്സിനേഷൻ സ്വീകരിച്ചവരുടെ കോവിഡ് വാക്‌സിനേഷൻ  സർട്ടിഫിക്കറ്റ്  റെജിസ്ട്രേഷൻ ആരംഭിച്ച് ആരോഗ്യ  മന്ത്രാലയം; സ്വദേശികൾക്കും വിദേശികൾക്കും  വിദേശത്തു നിന്ന് സ്വീകരിച്ച കോവിഡ് വാക്‌സിന്റെ  വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് ആരംഭിച്ചു. 


എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രെജിസ്ട്രേഷൻ ആരംഭിക്കാം, തുടർന്ന് സിവിൽ ഐഡി നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകിയാൽ  വെരിഫിക്കേഷൻ കോഡ് ഈമെയിലിൽ ലഭിക്കും. കോഡ് വെരിഫിക്കേഷൻ പേജിൽ എന്റർ ചെയ്യുക, തുടർന്ന് വാക്‌സിനേഷൻ രെജിസ്ട്രേഷൻ പേജിൽ ടെലിഫോൺ നമ്പർ, വാക്‌സിനേഷൻ വിവരങ്ങൾ എന്നിവ  എന്റർ ചെയ്യുക,   വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ്   ചെയ്യുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്  PDF ഫോർമാറ്റിൽ ആയിരിക്കണം, കൂടാതെ ഫയൽ  500 KB യിൽ താഴെയായിരിക്കണം. 

രെജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മൂന്ന് ദിവസത്തിന് ശേഷം അപ്രൂവൽ ഈമെയിലിൽ ലഭിക്കും തുടർന്ന് "ഇമ്മ്യൂൺ " ആപ്ലിക്കേഷൻ മൊബൈലിൽ  ഡൌൺലോഡ് ചെയ്‌ത്‌ രജിസ്റ്റർ ചെയ്‌താൽ വാക്‌സിനേഷൻ ഡീറ്റെയിൽസ് ഇമ്മ്യൂൺ ആപ്പിൽ ലഭ്യമാകും.  

Related News