കൊവിഡ് 19 പുതിയ വകഭേദത്തെ നേരിടല്‍; കുവൈത്തില്‍ യോഗം ചേര്‍ന്നു.

  • 07/06/2021

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രി ഡോ. ബാസല്‍ അല്‍ സബായുടെയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആരോഗ്യ സാമൂഹിക കാര്യ സമിതി യോഗം ചേര്‍ന്നു. കൊവിഡ് 19 ഇന്ത്യയിൽ കണ്ടെത്തിയ പുതിയ വകഭേദത്തെ നേരിടാനുള്ള തയാറെടുപ്പുകളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് സാദൗന്‍ ഹമ്മദ് എംപി പറഞ്ഞു. 

കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് വേണ്ട നടപടിക്രമങ്ങളെ കുറിച്ചും ആലോചനയുണ്ടായി. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം കുവൈത്ത് എയര്‍വേയ്സ് കോർപ്പറേഷന് (കെഎസി) ഉണ്ടായ നഷ്ടത്തെക്കുറിച്ചും അദ്ദേഹം മന്ത്രിയോട് ചോദിച്ചു. വിമാന സര്‍വ്വീസ് പുനരാരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയതായും എംപി വെളിപ്പെടുത്തി.

Related News