കൊവിഡ് വകഭേദം; കുവൈത്തിൽ വീണ്ടും ഭാഗിക കര്‍ഫ്യൂ?

  • 07/06/2021

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന കൂടുതല്‍ മാരകമെന്ന് വിലയിരുത്തിയ കൊവിഡിന്റെ  ഇന്ത്യയിൽ കണ്ടെത്തിയ പുതിയ വകഭേദം കാരണം രാജ്യത്ത് വീണ്ടും ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സാധ്യത. ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത് നിലവില്‍ വളരെ കുറവാണെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കുന്നത്. 

രണ്ടാഴ്ചക്കുള്ളില്‍ ജനിതക മാറ്റം വന്ന കൊവിഡ് കൂടുതല്‍ പടര്‍ന്നാല്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുക എന്നുള്ളതാണ് ആകെയുള്ള മാര്‍ഗ്ഗം. ഇന്ത്യ, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയവരിലാണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുള്ളത്.

Related News