മോഡേണ, ജോൺസൺ വാക്സിനുകൾ കുവൈത്തില്‍ ഉടൻ എത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബ

  • 07/06/2021

കുവൈത്ത് സിറ്റി : മോഡേണ, ജോൺസൺ വാക്സിനുകൾ രാജ്യത്ത് ഉടന്‍ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബ അറിയിച്ചു. വാക്‌സിനുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം കമ്പനികളുമായി കാരാരുകള്‍  ഉണ്ടാകിയതായും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തേയ്ക്ക്  ഉടന്‍ വാക്സിനുകള്‍ എത്തുമെന്നും  അദ്ദേഹം പറഞ്ഞു. അതേസമയം ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ഡോസിനായി കാത്തിരിക്കുന്ന എല്ലാവർക്കും 10 ദിവസത്തിനുള്ളിൽ നല്കനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി മുപ്പത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

രാജ്യത്ത് മാത്രമല്ല മേഖലയിലെ മറ്റ് രാജ്യങ്ങളിലും ഓക്സ്ഫോർഡ് അസ്ട്രസെൻക വാക്സിൻ വിതരണത്തിന് കാലതാമസം നേരിട്ടതായും ഒന്നാം ഡോസ് സ്വീകരിച്ചവരാരും ആശങ്കപ്പെടെണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കൊറോണ വകഭേദത്തിനും ഫലപ്രദമായതിനാലാണ് മോഡേണയും ജോണ്‍സണ്‍ വാക്‌സിനും  വാങ്ങുന്നത്.ഒറ്റ ‍ഡോസ് കൊണ്ട് മികച്ച രോഗപ്രതിരോധ ശേഷി നല്‍കുന്ന ലോകത്തെ ആദ്യ കൊവിഡ് പ്രതിരോധ വാക്സിനാണ് ജോൺസൺ വാക്സിന്‍. മറ്റു വാക്സിനുകളെ അപേക്ഷിച്ച് ഒരു ഡോസ് മാത്രം വാക്സിൻ നല്‍കിയാൽ മതിയെന്നതും സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുമെന്നതുമാണ് ജോൺസൺ ആൻ്റ് ജോൺസൺ വാക്സിന്‍റെ മെച്ചം.

Related News