കുവൈത്തിൽ 60 വയസ് കഴിഞ്ഞവരുടെ വിസ പുതുക്കേണ്ടതില്ലെന്ന തീരുമാനം; 56,000 പ്രവാസികളെ ബാധിക്കും.

  • 07/06/2021

കുവൈത്ത് സിറ്റി: കോളജ് ബിരുദമില്ലാത്ത 60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റും റെസിഡന്‍സി പെര്‍മിറ്റും പുതുക്കേണ്ടതില്ലെന്ന തീരുമാനം സംബന്ധിച്ച ആശങ്കകള്‍ തുടരുന്നു. ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തുന്നത് അല്ലെങ്കില്‍ റദ്ദ് ചെയ്യുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. 

രണ്ടാഴ്ചക്കുള്ളില്‍ കമ്മിറ്റി മാന്‍പവര്‍ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. തീരുമാനം നടപ്പാക്കപ്പെട്ടാല്‍ 56,000 പ്രവാസികളെ ബാധിക്കുമെന്നാണ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഔദ്യോഗിക കണക്ക് പ്രകാരം 86,000 പേരെയാണ് ബാധിക്കുക. 

ഈ തീരുമാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ ചില ഭേദഗതികളാണ് ഉയര്‍ന്നു വന്നത്. പെര്‍മിറ്റ് പുതുക്കുന്നതിന് 1000- 2000  കുവൈത്ത് ദിനാര്‍ ഫീസ് ഈടാക്കുക, നിര്‍ബന്ധിത സ്വകാര്യ ഇന്‍ഷുറന്‍സ് എന്നീ നിര്‍ദേശങ്ങളാണ് മുന്നോട്ട് വന്നിട്ടുള്ളത്. എന്നാല്‍, അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല.

Related News