സൂചകം 15,000 മെഗാവാട്ട് കവിയുന്നു; കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുത ഉപഭോഗം.

  • 07/06/2021

കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുത ഉപഭോഗം രേഖപ്പെടുത്തിയതായി വൈദ്യുതി മന്ത്രാലയം. രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് എത്തിയപ്പോൾ വൈദ്യുത ഉപഭോഗം 15,070 മെഗാവാട്ടിലെത്തി, കഴിഞ്ഞ വര്ഷം 2020 ജൂലൈ 30 ന് 14,960 മെഗാവാട്ട് ആയിരുന്നു ഏറ്റവും കൂടിയ ഉപഭോഗം.

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും, അനാവശ്യമായി ചിലവഴിക്കരുതെന്നും ജല വൈദ്യുതി മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റ് വഴി  രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു, രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുത ഉപഭോഗത്തിൻറെ വെളിച്ചത്തിൽ  രാജ്യത്തെ വൈദ്യുത സംവിധാനത്തിന് വലിയ സമ്മർദ്ദം ചെലുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വൈദ്യുതി ഉപഭോഗം മിതമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി കാണണമെന്ന് മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.

Related News