18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ ; പ്രധാനമന്ത്രി നരേന്ദ്രമോദി

  • 07/06/2021

ന്യൂഡൽഹി : രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന നിർണായകപ്രഖ്യാപനവും മോദി നടത്തി. രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൊറോണ മഹാമാരിയുടെ രണ്ടാംതരംഗവുമായി രാജ്യം പോരാടുകയാണ്. ഈ പോരാട്ടത്തിൽ പല പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരുണ്ട് രാജ്യത്ത്. അവർക്കൊപ്പം ഞാൻ എല്ലാ വേദനയും പങ്കുവയ്ക്കുന്നു.

പുതിയ കാലം ഇതുവരെ കണ്ടിട്ടില്ലാത്ത തരം മഹാമാരിയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മെഡിക്കൽ ഓക്സിജന് വലിയ ക്ഷാമമനുഭവപ്പെട്ട കാലമാണ് കടന്നുപോയത്. ആവശ്യമുള്ളയിടങ്ങളിലേക്ക് എല്ലാം ഓക്സിജൻ എത്തിക്കാനായി. അത് വഴി രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയൊരു വികസനവും ഉണ്ടായി.

രാജ്യത്ത് വാക്സീൻ വികസിപ്പിക്കാനായത് വലിയ നേട്ടമാണ്. 23 കോടി വാക്സീൻ ഡോസുകൾ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. അത് വലിയ നേട്ടമാണ്. നമ്മൾ ആത്മവിശ്വാസം കൈവിടരുത്. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ വാക്സിൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വാക്സിൻ ലഭ്യത കൂടുതൽ വേഗത്തിലാക്കുംമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.

രാജ്യത്ത് പുതുതായി രണ്ട് വാക്സീനുകൾ കൂടി വരും. നേസൽ വാക്സീൻ. – മൂക്കിലൂടെ നൽകാനുള്ള വാക്സീൻ കൂടി – വികസിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.
സംസ്ഥാനങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട് ഇതുവരെ. സംസ്ഥാനസർക്കാരുകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് 25% വാക്സിനേഷൻ നടത്തുന്നതിൻറെ ഉത്തരവാദിത്തം അവർക്ക് തന്നെ നൽകിയത്. എന്നാൽ അതിലെ ബുദ്ധിമുട്ടുകൾ അവർ തിരിച്ചറിയുകയാണ്.

രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ ലഭ്യമാക്കുമെന്ന നിർണ്ണായക പ്രഖ്യാപനവും അദ്ദേഹം നടത്തി.

Related News