ഓക്സ്ഫഡ് വാക്സിൻ രണ്ടാം ഡോസ് വൈകി; കുവൈറ്റ് സർക്കാരിനെതിരെ നിയമ നടപടിയുമായി അഭിഭാഷകൻ.

  • 07/06/2021

കുവൈത്ത് സിറ്റി: ഓക്സ്ഫഡ് ആസ്ട്ര സെനഗ വാക്സിൻ്റെ രണ്ടാം ഡോസ് മുടങ്ങിയതോടെ നിയമ നടപടിയുമായി അഭിഭാഷകൻ. ഫൈസർ വാക്സിൻ രണ്ട് ഡോസ് ലഭിച്ചതിന് സമാനമായി ഓക്സ്ഫഡ് വാക്സിൻ്റെ രണ്ടാം ഡോസ് പൗരന്മാർക്കും താമസക്കാർക്കും ലഭിക്കാതായതോടെ 5001 കുവൈത്തി ദിനാർ നഷ്ടപരിഹാരമാണ് അഭിഭാഷകൻ ആവശ്യപ്പെടുന്നത്.

ഫാദിൽ അൽ ബസ്മാൻ എന്ന അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. തനിക്ക് ഫെബ്രുവരി നാലിനാണ് ആദ്യ ഡോസ് ലഭിച്ചത്. ഏപ്രിൽ മൂന്നിന് രണ്ടാം ഡോസ് നൽകുമെന്നാണ് അറിയിച്ചിരുന്നത്. 

പക്ഷേ കേസ് നൽകുന്ന ദിവസം വരെ രണ്ടാം ഡോസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കുന്നു. ഫൈസർ വാക്സിൻ സ്വീകരിച്ചവർക്ക് രണ്ട് ഡോസും ലഭിച്ചപ്പോൾ ഓക്സ്ഫഡ് വാക്സിൻ എടുത്തവർക്ക് ആ നീതി ലഭ്യമായില്ല. ഏത് വാക്സിൻ സ്വീകരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശവും പൗരന്മാർക്കും താമസക്കാർക്കും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

Related News