കുവൈത്തിലെ കൊവിഡ് ദൗത്യം പൂര്‍ത്തിയാക്കി ക്യൂബന്‍ മെഡിക്കല്‍ സംഘം.

  • 08/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു വര്‍ഷം നീണ്ട കൊവിഡ് ദൗത്യം പൂര്‍ത്തിയാക്കി ക്യൂബന്‍ മെഡിക്കല്‍ സംഘം മടങ്ങുന്നു. മിഷറഫ് കൊവിഡ് ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന 60 അംഗങ്ങളുടെ അവസാന സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. 

ക്യൂബയില്‍ നിന്നുള്ള 300ല്‍ അധികം പേരാണ് കൊവിഡ് കാലത്ത് ആറുമാസക്കാലം വീതം കുവൈത്തില്‍ സേവനം ചെയ്തത്. കുവൈത്തിലെ ദൗത്യത്തിന് ഇടയില്‍ അവരില്‍ പലര്‍ക്കും കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ക്യൂബന്‍ സംഘം മടങ്ങുന്ന സാഹചര്യത്തില്‍ മിഷറഫ് ആശുപത്രിയില്‍ യാത്ര അയപ്പ് ചടങ്ങും സംഘടിപ്പിച്ചു. 

ഡോ. മുഹമ്മദ് അല്‍ ഹുമൈദനും കുവൈത്തിലെ ക്യൂബന്‍ സ്ഥാനപതി ഹോസെ ലൂയിസ് നൊറെയ്ഗ സാഞ്ചസും പങ്കെടുത്തു. 2020 ജൂണ്‍ അഞ്ചിനാണ് രാജ്യത്തെ മഹാമാരി സാഹചര്യത്തില്‍ സഹായത്തിനായി ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ കുവൈത്ത് വിളിക്കുന്നത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആറ് മാസത്തേക്ക് കൂടി അവരുടെ സേവനം നീട്ടുകയായിരുന്നു.

Related News