ഗൾഫ് പൗരന്മാര്‍ക്കായി കുവൈറ്റ് വീമാനത്താവളം തുറക്കാനൊരുങ്ങുന്നു.

  • 08/06/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും ആരോഗ്യ മന്ത്രാലയവും ഗൾഫ് പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. 

ജിസിസി രാജ്യങ്ങള്‍ അംഗീകരിക്കുന്ന ഒരു സംവിധാനം വികസിപ്പിക്കുന്നതിനായി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളും ആരോഗ്യ വിഭാഗവും തമ്മില്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ ഉയര്‍ന്ന് വന്നിട്ടുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലാണെന്നും അന്തിമ തീരുമാനത്തിനായി മന്ത്രിസഭയില്‍ സമര്‍പ്പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. 

ജിസിസി രാജ്യങ്ങൾക്കിടയിൽ ആരോഗ്യ മാനദണ്ഡങ്ങൾ ഏകീകരിക്കാനാണ് സംവിധാനം ലക്ഷ്യമിടുന്നത്. പ്രധാനമായും ഓരോ രാജ്യത്തും പ്രവേശിക്കുന്നതിനുള്ള നിര്‍ദേശങ്ങളും അംഗീകൃത വാക്സിനുകളും ഏകീകരിക്കുകയാണ് ലക്ഷ്യം.

ഗള്‍ഫ് പൗരന് ജിസിസി രാജ്യങ്ങളില്‍ തടസം കൂടാതെ സഞ്ചരിക്കാനായി പുതിയ സംവിധാനം വരുന്നതോടെ സാധിക്കും. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്.

Related News