60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; തീരുമാനം പുനപരിശോധിക്കുന്നു

  • 08/06/2021

കുവൈത്ത് സിറ്റി: സര്‍വ്വകലാശാല ബിരുദമില്ലാത്ത 60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ പഠനം തുടരുന്നു. വിഷയത്തെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അല്‍ സല്‍മാന്‍ തലവനായ മാന്‍പവര്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അവസാനം നിയോഗിച്ചിട്ടുണ്ട്. 

തീരുമാനം നടപ്പാക്കിയാല്‍ ലേബര്‍ മാര്‍ക്കറ്റിനെ ബാധിക്കുമോ എന്നതടക്കം പഠിക്കാനാണ് വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്. തീരുമാനം ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള സമഗ്രമായ ശുപാർശകൾ നല്‍കുക എന്നുള്ളതാണ് കമ്മിറ്റിയുടെ ദൗത്യം. 

ശുപാര്‍ശകള്‍ നല്‍കുമ്പോള്‍ കൃത്യമായ വിശദീകരണങ്ങളും നല്‍കണം. രണ്ടാഴ്ചക്കുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. തീരുമാനം നടപ്പായാല്‍ 56,000 പ്രവാസികളെ ബാധിക്കുമെന്നാണ് കണക്കുകള്‍. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബാധിക്കപ്പെടുക 86,000 പേരാണ്.

Related News