മൂന്നാം ബാച്ച് ഓക്സ്ഫോർഡ് വാക്‌സിൻ മണിക്കൂറുകൾക്കുള്ളിൽ കുവൈത്തിൽ എത്തിച്ചേരും.

  • 08/06/2021

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക്  ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ മൂന്നാം ബാച്ച് ഇറക്കുമതി ചെയ്യുന്നതിനുള്ള  എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് രാജ്യത്ത് എത്തിയിട്ടുണ്ടെന്നു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

രണ്ട് മണിക്കൂറിനുള്ളിൽ  ആരോഗ്യ മന്ത്രാലയത്തിന്റെ വെയർ ഹൗസുകളിൽ വാക്‌സിൻ എത്തിച്ചേരുമെന്നും,   ആരോഗ്യ മന്ത്രാലയം രണ്ടാമത്തെ ഡോസിനായി നാളെ പൗരന്മാർക്കും താമസക്കാർക്കും സന്ദേശങ്ങൾ അയയ്ക്കുമെന്നും ഔദ്യോഗിക  വൃത്തങ്ങൾ അറിയിച്ചു.

അസ്ട്രാസെനെക്ക / ഓക്സ്ഫോർഡ് വാക്സിൻ ആദ്യ ഡോസ് ലഭിച്ച 330,000 ആളുകൾ കുവൈത്തിൽ രണ്ടാം ഡോസിനായി കാത്തിരിക്കുന്നത് , ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സിന്‍റെ ല​ഭ്യ​ത​ക്കു​റ​വ്​ കാ​ര​ണം ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് നല്‍കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

Related News