വിദേശകാര്യമന്ത്രി ജയശങ്കർ ജൂൺ 11 ന് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

  • 08/06/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്.   ജയശങ്കർ ജൂൺ 11 ന് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന  ചെയ്യും, ഇന്ത്യൻ എംബസ്സി ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക്  കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും  ജൂൺ 11 വെള്ളിയാഴ്ച   കുവൈറ്റ് സമയം  6 മണിക്ക് പങ്കെടുക്കുവാൻ  ക്ഷണിക്കുന്നതായി എംബസ്സി അധികൃതര്‍ അറിയിച്ചു. 

മന്ത്രിയുടെ  കുവൈറ്റ് സന്ദർശനത്തോടനുബന്ധിച്ച് എംബസി സംഘടിപ്പിക്കുന്ന ഈ പരിപാടി എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ (ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്) തത്സമയം സംപ്രേഷണം ചെയ്യും.

ത്രിദിന സന്ദര്‍ശനത്തിനായാണ്  കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ കുവൈത്തിലെത്തുന്നത് . വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് എസ്. ജയശങ്കര്‍  കുവൈത്ത്  സന്ദര്‍ശിക്കുന്നത്. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളിലും മേഖലയിലും അന്താരാഷ്‍ട്ര തലത്തിലും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പൊതുവിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Related News