ബാങ്കുകളും എക്സ്ചേഞ്ച് കമ്പനികളും 'മൈ ഐഡി'മൊബൈൽ ആപ്പ് സ്വീകരിക്കും

  • 09/06/2021

കുവൈത്ത് സിറ്റി: 'മൈ ഐഡന്റിറ്റി' ആപ്ലിക്കേഷൻ നൽകിയ ഡിജിറ്റൽ സിവിൽ ഐഡി സ്വീകരിക്കണമെന്ന മന്ത്രിസഭയുടെ തീരുമാനം പ്രാദേശിക ബാങ്കുകളെയും എക്സ്ചേഞ്ച് കമ്പനികളെയും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു. 

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പുതിയ സിവില്‍ കാര്‍ഡ് നല്‍കുന്നതില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പ്രതിസന്ധി നേരിടുകയാണ്. 
അതോറിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനി കാര്‍ഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കുറവാണെന്നുള്ളതാണ് കാരണം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നാണ് അതോറിറ്റി പ്രാദേശിക കമ്പനിയുമായി മൂന്ന് വര്‍ഷത്തേക്ക് 16.7 മില്യണ്‍ ദിനാറിന്‍റെ കരാര്‍ ഒപ്പിട്ടത്.

Related News