ഹൈവേകളിൽ 'ഡെലിവറി' ബൈക്കുകൾ നിരോധിക്കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

  • 09/06/2021

കുവൈത്ത് സിറ്റി: ഹൈവേകളിൽ 'ഡെലിവറി' ബൈക്കുകൾ നിരോധിക്കാനുള്ള പദ്ധതിയുമായി ട്രാഫിക്ക് ജനറല്‍ ഡയറക്ട്രേറ്റ്. ഹൈവേകള്‍ ഒഴിവാക്കി ഉള്‍റോഡുകളിലൂടെ മാത്രം സഞ്ചരിക്കാനുള്ള അനുമതി നല്‍കാനാണ് തീരുമാനം. ചില 'ഡെലിവറി' റൈഡേഴ്സ് കാരണം നിരവധി റോഡ് അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

മാരകമായ പരിക്കുകളും ചിലര്‍ക്ക് മരണം വരെ ഈ അപകടങ്ങള്‍ കൊണ്ട് സംഭവിച്ചു.  ബൈക്കുകൾ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നതായും, പലർക്കും ലൈസൻസ് ഇല്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

Related News