കൊവിഡ് സാഹചര്യത്തിന് സ്ഥിരതയില്ല; കേസുകള്‍ കൂടിയെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി.

  • 09/06/2021

കുവൈത്ത് സിറ്റി: ലോകത്തും രാജ്യത്തും കൊവിഡ് മൂലമുള്ള അവസ്ഥ മന്ത്രിസഭയില്‍ വിശദീകരിച്ച് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ ഹമൂദ്. ഇതുവരെ ലോകത്താകെ 173 ദശലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചു. 3,730,000 പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. 

2.99 ബില്യൺ വാക്സിന്‍ ഡോസുകള്‍ ലോകമാകെ വിതരണം ചെയ്ത് കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം സ്ഥിരതയില്ലാത്ത അവസ്ഥയിലാണ്. അടുത്ത ദിവസങ്ങളില്‍ രോഗം ബാധിക്കുന്നവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നരുടെയും എണ്ണം കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സമയത്ത് എല്ലാം പൗരന്മാരും താമസക്കാരും ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നതും പ്രതിരോധം തീര്‍ക്കുന്നതും തുടരണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു.

Related News