കാഴ്ച്ചയില്‍ സിമ്പിള്‍, ബട്ട് പവര്‍ഫുള്‍; എ.ആര്‍ റഹ്മാന്റെ മാസ്‌ക് വൈറല്‍

  • 09/06/2021



ചെന്നൈയിലെ വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ശേഷം മകനൊപ്പം നില്‍ക്കുന്ന ചിത്രം എ ആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്‌കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കാഴ്ചയില്‍ സിമ്ബിള്‍ ആണെന്നു തോന്നുമെങ്കിലും ഈ മാസ്‌ക് അല്‍പ്പം റോയലാണ്. വായു മലിനീകരണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച് ഇപിഎ ഫില്‍ട്ടര്‍ ഉള്ള മാസ്‌കാണ് ഇത്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്‌റ്റെറിലൈസിങ് സംവിധാനവും ഈ മാസ്‌കിലുണ്ട്.

Related News