പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ നടത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

  • 09/06/2021

കുവൈത്ത് സിറ്റി : കോവിഡിനെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലായ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ നടത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.ആറ് വിദ്യാഭ്യാസ മേഖലകളില്‍  321 സ്കൂളിലായി  49,000-ത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. രക്ഷിതാക്കളുടെ അനുമതിയോടും അവരുടെ ആശങ്ക പരിഹരിച്ചുമാണ് പരീക്ഷകള്‍ സംഘടിപ്പിച്ചത്. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ പരീക്ഷകൾ നടത്തുന്നത്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി  പാലിച്ചുകൊണ്ടാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്ന് പൊതു വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ അറിയിച്ചു. 

Related News